Tuesday, February 3, 2009

നിഷേധിയുടെ നാവ്

ഇത് നിഷേധിയുടെ നാവ്. കണ്ണില്‍ കാണുന്നതും കാതുകൊണ്ട് കേള്‍ക്കുന്നതും ആരയും ഭയക്കാതെ വിളിച്ചുപറയുന്ന നാവ്. ആരുടെ മുന്നിലും വളയാത്ത ഒരു നട്ടെല്ലും, അല്പം വിവേകവും അതിലേറെ തന്റേടവും, കുറെ നിഷേധിത്തരങ്ങളും ആവശ്യത്തിന് അഹങ്കാരവും പിന്നെ കൈയ്യില്‍ ഒരു പടവാളുമായ് ഞാന്‍ അവതരിക്കുന്നു. കൂട്ടികൊടുപ്പുകാരുടെയും ജാതികോമരങ്ങളായ വര്‍ഗ്ഗീയ വാദികളുടേയും കപടമുഖം മൂടി വലിച്ചുകീറി പൊതുജന വിചാരണ ചെയ്ത് കബന്ധങ്ങള്‍ കൈയ്യിലേന്തി രണഭൂമിയില്‍ ഉന്മാദ ന്യത്തമാടാന്‍.........ലോകാ സംസ്താ സുഖിനോ ഭവന്തു.....എന്ന ലക്ഷ്യബോധത്തോടെ, ജാതിമത വര്‍ഗ്ഗ രാഷ്‌ട്രീയ ദേശ കാലങ്ങള്‍ക്കതീതമായ ഒരു നാവുമായ് ഞാന്‍ ഇതാ അവതരിച്ചിരിക്കുന്നു.
ഇത് ഒരു കൂട്ടായ്മയാണ്. സ്വന്തമായ് അഭിപ്രായവും, അത് നിര്‍ഭയം ഏതു ചെകുത്താന്റെ മുന്നിലും മതമോ, രാഷ്‌ട്രീയമോ, ദേശമോ, കാലമോ നോക്കാതെ തുറന്നു പറയാന്‍ തന്റേടമുള്ള ആര്‍ക്കും സ്വാഗതം. ഈ കൂട്ടായ്‌മയില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്ന നട്ടെല്ലുള്ള എല്ലാവര്‍ക്കും സ്വാഗതം. ഇവിടെ യജമാനനും ഭ്യത്യനുമില്ല. ആക്ഞയും അനുസരണയുമില്ല. എല്ലാവരും സ്വതന്ത്രരാണ്. കൂടാന്‍ ആഗ്രഹിക്കുന്നവര്‍ nishethi@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് ഒരു മെയില്‍ അല്ലങ്കില്‍ ഇവിടെ ഒരു കമന്റ് ഇടുക.

നട്ടെല്ലുള്ള എല്ലാ എഴുത്തുകാര്‍ക്കും സ്വാഗതം

വാല്‍കഷണം: മലയാള ബ്ലോഗേഴ്‌സ് ഒന്നടങ്കം തിരഞ്ഞുകൊണ്ടിരിക്കുന്ന, മലയാള ബ്ലോഗേഴ്‌സിനെ മുഴുവന്‍ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മിടുക്കനും കരുത്തനുമായ ബ്ലോഗറുടെ മുഖം മൂടി പിച്ചിച്ചീന്തിയെറിഞ്ഞുകൊണ്ടുള്ള ആദ്യപോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കുക.

3 comments:

  1. ഈ കൂട്ടായ്‌മയില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്ന നട്ടെല്ലുള്ള എല്ലാവര്‍ക്കും സ്വാഗതം. ഇവിടെ യജമാനനും ഭ്യത്യനുമില്ല. ആക്ഞയും അനുസരണയുമില്ല. എല്ലാവരും സ്വതന്ത്രരാണ്. കൂടാന്‍ ആഗ്രഹിക്കുന്നവര്‍ nishethi@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് ഒരു മെയില്‍ അല്ലങ്കില്‍ ഇവിടെ ഒരു കമന്റ് ഇടുക.

    ReplyDelete
  2. നീ എഴുതടാ,
    അടുത്ത പോസ്റ്റ് ഉടൻ പ്രതീക്ഷിക്കുന്നു.

    ReplyDelete
  3. ഈ വേർഡ് വേരി ഒന്നു ഒഴിവാക്ക്:)

    ReplyDelete